Wednesday, 17 June 2020

ജീൻവാൽജീൻ - വായനാനുഭവം

ഞാന്‍ ലോക്ക്ഡൗണ്‍ കാലത്ത് എന്തുചെയ്യണമെന്നറിയാതെ ബോറടിച്ചിരിക്കുകയായിരുന്നു. പിന്നെ ഞാന്‍ വിചാരിച്ചു, ഓരോ കഥാപുസ്തകങ്ങള്‍ എടുത്തുവായിക്കാമെന്ന്. ആദ്യം ഞാന്‍ തെരഞ്ഞെടുത്തത് ജീന്‍‌വാല്‍ജീന്‍ എന്ന പുസ്തകമായിരുന്നു. ജീന്‍വാല്‍ജിന്‍ എന്നത് ഒരാളുടെ പേരാണ്‌. അദ്ദേഹമൊരു ജയില്‍ പുള്ളിയായിരുന്നു. ജയിലില്‍ എത്തിയത് എങ്ങനെയന്നല്ലേ നിങ്ങള്‍ക്കിപ്പോള്‍ അറിയേണ്ടത്. പറയാം. ഇദ്ദേഹത്തിന്‌ ഒരു സഹോദരിയുണ്ട്. സഹോദരിക്ക് ഏഴ് മക്കളുണ്ട്. അവരുടെ ജീവിതം വളരെ കഷ്ടത്തിലായിരുന്നു. ഒരു ദിവസം അവര്‍ക്ക് ഒന്നും കഴിക്കാനില്ലായിരുന്നു. എന്തിങ്കിലും വാങ്ങാനായി കൈയ്യില്‍ പണവുമില്ല. കുട്ടികള്‍ വിശന്ന് കരയുന്നുണ്ടായിരുന്നു. കരഞ്ഞുകരഞ്ഞ് അവര്‍ മരിക്കുമെന്നായി. ഇതുകണ്ട് ജീന്‍‌വാല്‍ജിന്‍ വെളിയില്‍ പോയി ഭക്ഷണം തേടി. അങ്ങനെ പോകുമ്പോള്‍ അവിടെയൊരു ഹോട്ടലില്‍ ഒരു റൊട്ടി കണ്ടു. ജീന്‍‌വാല്‍ജിന്‍ അതെടുത്തു. ഈ കാഴ്ച്ച കണ്ടുനിന്ന ഹോട്ടലുടമ പൊലീസില്‍ അറിയിച്ചു. ജീനിന്‌ അഞ്ചുകൊല്ലമാണ്‌ കഠിനതടവ്. കഴുത്തില്‍ ഒരു കനത്ത ഇരുമ്പുപട്ടയിട്ട് അതില്‍ ചങ്ങലകള്‍ പിടിപ്പിച്ച് കൈകാലുകള്‍ ബന്ധിച്ച് ജീനിനെ തുലോങ് ജയിലിലേക്കു കൊണ്ടുപോയി. 



ജീനിന്റെ സഹോദരിയും മക്കളും പട്ടിണി കിടന്ന് രോഗം പിടിച്ച് മരിച്ചു. നാല്‌ കൊല്ലം കഴിഞ്ഞപ്പോള്‍ ഒരുദിവസം ജീനിന്‌ ജയില്‍ ചാടാന്‍ അവസരം കിട്ടി. ജയില്‍ ചാടീ രണ്ടാം ദിവസം വീണ്ടും പിടിയിലായി. ജയില്‍ ചാടിയ കുറ്റത്തിന്‌ വീണ്ടും മൂന്നുകൊല്ലത്തെ ശിക്ഷയുണ്ടായി. 

അങ്ങനെ കുറേ പ്രാവശ്യം ജയില്‍ ചാടി. മൊത്തം കൂടി പത്തൊമ്പതു കൊല്ലം ജയിലിലായിരുന്നു ഇയാള്‍. ശിക്ഷകള്‍ ഇയാളെ ഒരു ചീത്തമനുഷ്യനാക്കി മാറ്റി. എന്നാല്‍ ബിഷപ്പ് എന്ന ഒരാള്‍ ജീനിനെ നല്ലൊരാളാക്കി. ഇയാള്‍ പിന്നെ മേയറായി, ഒരമ്മയുടെ മകളെ പോറ്റിയിരുന്നു. ഇയാള്‍ എല്ലാവരെയും സഹായിക്കാറുണ്ട്. ബിഷപ്പിന്റെ അടുക്കല്‍ നിന്നും പോകുന്നതിനു മുമ്പ് ചീത്ത കാര്യം ഇനി ചെയ്യില്ലെന്ന് പ്രതിജ്ഞ ചെയ്തിരുന്നു. പക്ഷേ, അവന്‍ നടന്നുനടന്ന് സന്ധ്യയായപ്പോള്‍ ഒരു തെറ്റു ചെയ്തു. എന്താണെന്നറിയാമോ, ഒരു കുരങ്ങുകളിക്കാരന്‍ അതുവഴി പോകുന്നുണ്ടായിരുന്നു. അവന്റെ കൂട്ടുകാരന്‍ തോളില്‍ കയറിയിരുന്ന് കപ്പലണ്ടി തിന്നുകയാണ്‌. കുട്ടി പാട്ടുപാടി കൈയ്യിലുള്ള നാണയം അമ്മാനമാടിക്കൊണ്ടാണ്‌ വന്നിരുന്നത്. അവന്റെ നാണയം പെട്ടെന്ന് കൈയ്യില്‍ നിന്ന് തെറ്റി മണ്ണില്‍ വീണു. ജീന്‍വാല്‍ ജീനിന്റെ കാലിനടുത്താണ്‌ വീണത്. അയാള്‍ ഉടനെ തന്റെ ഇരുമ്പുബൂട്ടിട്ട കാലു കൊണ്ട് അതിനെ ചവിട്ടിപ്പിടിച്ചു. 

No comments:

Post a Comment

ജീൻവാൽജീൻ - വായനാനുഭവം

ഞാന്‍ ലോക്ക്ഡൗണ്‍ കാലത്ത് എന്തുചെയ്യണമെന്നറിയാതെ ബോറടിച്ചിരിക്കുകയായിരുന്നു. പിന്നെ ഞാന്‍ വിചാരിച്ചു, ഓരോ കഥാപുസ്തകങ്ങള്‍ എടുത്തുവായിക്കാമെന...